2021-ല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ച ഹാഷ്-ടാഗ്

ഹാഷ് ടാഗ് പരിചയമില്ലാത്തവര്‍ വിരളമായിരിക്കും. ഏറെ ജനപ്രിയമായ സമൂഹമാധ്യമങ്ങളില്‍ സജീവമായവര്‍ പോസ്റ്റുകള്‍ക്കൊപ്പം ഹാഷ്-ടാഗുകളും പങ്കുവയ്ക്കുന്നു. ട്വിറ്ററില്‍ 2021-ല്‍ ഏറ്റവും അധികം ഇടംനേടിയ ഹാഷ്-ടാഗിന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ആഗസ്റ്റ് 23 ഹാഷ്-ടാഗ് ദിനത്തോട് അനുബന്ധിച്ചാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്-ടാഗുഗകളുടെ ലിസ്റ്റ് ട്വിറ്റര്‍ പുറത്തുവിട്ടത്.

വലിമൈ എന്ന സിനമയുടെ പേരാണ് ഒന്നാം സ്ഥാനത്ത്. അജിത് കുമാര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ പേരാണ് 2021-ജനുവരി മുതല്‍ ജൂണ്‍ 30 വരെ ഏറ്റവും കൂടുതല്‍ തവണ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്-ടാഗ്. എച്ച് വിനോദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വലിമൈ.

Read Also  ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച്;ലോകത്തെ ഏറ്റവും വലിയ മരുപ്പച്ച

തമിഴകത്തെ സൂപ്പര്‍താരം അജിത് കുമാറിന്റെ പേരാണ് ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്-ടാഗുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്. വിജയ് നായകനായെത്തിയ മാസ്റ്റര്‍ എന്ന ചിത്രത്തിന്റേ പേര് രണ്ടാം സ്ഥാനത്തുണ്ട്. ദളപതി66 എന്ന വിജയ് ചിത്രം ബീസ്റ്റിന്റെ പ്രഖ്യാപന സമയത്തെ പേര് അഞ്ചാം സ്ഥാനത്തുമുണ്ട്. മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രം സര്‍ക്കാരു വാരി പാട്ട ആണ് മൂന്നാം സ്ഥാനത്ത്.

Story highlights: This Was The Most-Tweeted Hashtag Of 2021 In India