വനിതാ ക്രിക്കറ്റ് താരം സഞ്ജിത ഇസ്ലാമിന്റെ വിവാഹ ഫോട്ടോഷൂട്ട് വൈറൽ ആകുന്നു

ബംഗ്ലാദേശ് ദേശീയ വനിതാ ക്രക്കറ്റ് ടീമംഗം സഞ്ജിത ഇസ്ലാമിന്റെ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രംഗ്പൂരില്‍ നിന്നുള്ള ഫസ്റ്റ്ക്ലാസ്ക്രിക്കറ്റർ മിം മൊസാഡീക് ആണ് സഞ്ജിതയുടെ വരന്‍.

വിവാഹ വേഷത്തില്‍ ഗ്രൗണ്ടില്‍ ബാറ്റു ചെയ്യുന്നതാണ് ചിത്രങ്ങള്‍. ഓറഞ്ച് നിറത്തിലുള്ള സാരിയാണ് സഞ്ജിതയുടെ വേഷം. ധാരാളം ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. ഈ വേഷത്തിലാണ് ഗ്രൗണ്ടില്‍ ബാറ്റുമായി നിന്ന് സഞ്ജിത പന്തുകളെ നേരിടുന്നത്.

ബംഗ്ലാദേശില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ആഘോഷിക്കുന്ന കായിക വിനോദമായ ക്രിക്കറ്റിനോട് തന്നെയാണ് തന്റെ ആദ്യ പ്രണയമെന്ന് വ്യക്തമാക്കുകയാണ് സഞ്ജിത ഈ ഫോട്ടോഷൂട്ടിലൂടെ. പരമ്ബരാഗത വസ്ത്രധരിച്ച്‌ ക്രിക്കറ്റ് ബാറ്റുമായി പോസ് ചെയ്തിരിക്കുകയാണ്.

ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫോട്ടോ ഷൂട്ട് നടന്നിരിക്കുന്നത്. ഓണ്‍‌ലൈനില്‍ വൈറലാകുന്ന വിവാഹ ചിത്രങ്ങളില്‍ ഒരു കവര്‍ ഡ്രൈവ്, പുള്‍ ഷോട്ട് എന്നിവ ഉണ്ട്. ചിത്രങ്ങള്‍ സഞ്ജിത തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇത് ഐസിസിയും പങ്കുവെച്ചിരിക്കുകയാണ്.

Read Also  ഒഴുകിനടക്കുന്ന ഒരു സുന്ദര ദ്വീപ്