റോബോർഡ് വലിക്കുന്ന റിക്ഷ;ഭാവിയിലെ വാഹനമെന്ന് സോഷ്യൽ മീഡിയ

മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ പലപ്പോഴും അത്ഭുതവും ആകാംഷയും ഒക്കെ ജനിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആകാംഷയും കൗതുകവും നിറയ്ക്കുന്ന ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. യാത്രക്കാരെ വലിച്ചുകൊണ്ടുപോകുന്ന ഒരു റോബോർട്ട് റിക്ഷയാണ് വീഡിയോയിൽ കണുന്നത്. അമേരിക്കൻ സ്പഷ്യൽ എഫക്ട്സ് ഡിസൈനറായ ആഡം സാവേജാണ് റോബോർട്ട് റിക്ഷയിൽ കയറി യാത്ര ചെയ്യുന്നത്.

മൂന്ന് ചക്രങ്ങളുള്ള റിക്ഷയിൽ ആഡം കയറിയ ശേഷം റോബോർട്ട് നായ അദ്ദേഹത്തെ വലിച്ചുകൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. സ്പോട്ട് എന്നാണ് ഈ റിക്ഷയുടെ പേര്. അമേരിക്കൻ റോബോട്ടിക്സ് കമ്പനിയായ ബോസ്റ്റൺ ഡൈനാമിക്സാണ് ‘സ്പോട്ട്’ നിർമിച്ചിരിക്കുന്നത്. ഭാവിയിലെ റിക്ഷ എന്ന കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ, അല്പം പഴയതാണെങ്കിലും വീണ്ടും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഈ വീഡിയോ.

കാഴചയിൽ കുതിര റിക്ഷകൾക്ക് സമാനമായ രീതിയിലാണ് സ്പോട്ട് നിർമിച്ചിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചരിക്കുന്ന വീഡിയോയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും.

https://twitter.com/supriyasahuias/status/1318048694881538048

Read Also  മരുഭൂമിയിൽ തെളിഞ്ഞത് 2000 വർഷമുള്ള പൂച്ചയുടെ രൂപം