പ്രതീക്ഷയുടെ പിറവിയും ഒരു പുഞ്ചിരിയും; മഹാമാരിക്കിടെ ശുഭസൂചനയായി ലോകം ഏറ്റെടുത്ത ചിത്രത്തിലെ ഡോക്ടര്‍ പറയുന്നു

 

കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തമാകുന്ന മാനവരാശിയുടെ ശുഭസൂചനയായി ലോകം ഏറ്റെടുത്തിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ചിത്രം. ഡോക്ടറുടെ മുഖത്തെ മാസ്‌ക് എടുത്തു മാറ്റിയ കുഞ്ഞുകരങ്ങളും പുഞ്ചിരിക്കുന്ന ഡോക്ടറും. സൈബറിടങ്ങളില്‍ നിമിഷങ്ങള്‍ക്കകം വൈറലായ ആ ചിത്രത്തിലെ ഡോക്ടര്‍ ദുബൈയിലാണ്…

എന്‍എംസി ഉടമസ്ഥതയിലുള്ള ദുബൈയിലെ ഫാകിഹ് ഐവിഎഫ് ക്ലിനിക്കിലെ  ഗൈനക്കോളജിസ്റ്റായ ലെബനീസ് ഡോക്ടര്‍ സാമര്‍ ഷി ഐബാണ് ചിത്രത്തിലുള്ളത്. വൈകാതെ നമ്മള്‍ മാസ്‌ക് ഉപേക്ഷിക്കുമെന്നതിന്റെ ശുഭസൂചനയാണിതെന്ന അടിക്കുറിപ്പോടെയാണ് ഡോ. സാമര്‍ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിറന്ന ഉടനെ ഡോക്ടറുടെ മുഖത്തെ മാസ്‌ക് നീക്കുന്ന കുഞ്ഞും കുഞ്ഞിനെ കയ്യിലെടുത്ത് പുഞ്ചിരിക്കുന്ന ഡോക്ടറും സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലായി. ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ഡോ. സാമറിന്റെ ട്വീറ്റ് പങ്കുവെച്ചു. പ്രതീക്ഷയും സന്തോഷവും കൊണ്ട് ഹൃദയം നിറയ്ക്കൂ എന്ന് കുറിച്ചാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്.

Read Also  'കേരളത്തിൽ നിന്നുള്ള പെറ്റമ്മയെ ഒന്ന് കാണണം, കെട്ടിപ്പിടിക്കണം': ഇറ്റലിയിൽ നിന്നുള്ള നവ്യ കഴിഞ്ഞ 11 വർഷമായി അന്വേഷണത്തിലാണ്