‘കേരളത്തിൽ നിന്നുള്ള പെറ്റമ്മയെ ഒന്ന് കാണണം, കെട്ടിപ്പിടിക്കണം’: ഇറ്റലിയിൽ നിന്നുള്ള നവ്യ കഴിഞ്ഞ 11 വർഷമായി അന്വേഷണത്തിലാണ്

മരിച്ചുവെന്ന് വിശ്വസിച്ച വളർത്തമ്മയുടെ വിളി ഇറ്റലിയിലുള്ള നവ്യയെ തേടിയെത്തിയത് പതിനൊന്നു വർഷം മുമ്പാണ്. നോർത്തേൺ ഇറ്റലിയിലെ വീട്ടിൽ ആയിരുന്നു അന്ന് നവ്യ. ഇപ്പോഴും കേരളത്തിൽ എവിടെയെങ്കിലും തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ തന്റെ അമ്മയെ തേടിയുള്ള അന്വേഷണത്തിലാണ് നവ്യ ഇപ്പോൾ. ഇറ്റലിയിലെ വളർത്തു മാതാപിതാക്കൾ നൽകിയ വിശദാംശങ്ങൾ അനുസരിച്ച് നവ്യ അന്വേഷണം ആരംഭിച്ചെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല.

‘അവരുടെ പേര് സോഫിയ എന്നാണ്. എന്നെ പ്രസവിക്കുമ്പോൾ അവർക്ക് 19 വയസാണ്. പ്രസവത്തിന് രണ്ടു – മൂന്ന് മാസങ്ങൾക്ക് മുമ്പ് കോഴിക്കോടുള്ള ഒരു ഓർഫനേജിലെത്തി അവർ താമസിച്ചു. അവർക്കൊപ്പം തങ്കമ്മ എന്ന് പേരുള്ള ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും തമ്മിലുള്ള ബന്ധം എന്താണെന്ന് എനിക്കറിയില്ല. 1984 മാർച്ച് 31ന് എനിക്ക് അവർ ജന്മം നൽകി. അതിനു ശേഷം അവിടെ നിന്ന് പോയി. രണ്ടു വർഷത്തോളം ഓർഫനേജിൽ വളർന്ന എന്നെ ദത്തെടുത്ത് ഇറ്റലിയിലെ ട്രെന്റോയിലേക്ക് കൊണ്ടു വരികയായിരുന്നു’ – നവ്യ പറയുന്നു.

എന്നാൽ, ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്നെ തനിക്ക് മാതാപിതാക്കളിൽ നിന്ന് വ്യത്യസ്തമായ നിറവും രൂപവുമായി താനിരിക്കുന്നത് കണ്ട് നവ്യ വളർത്തു മാതാപിതാക്കളോട് തന്റെ സംശയം ചോദിച്ചു. താൻ ഇരുണ്ടും അവർ വെളുത്തും ഇരിക്കുന്നത് എന്തുകൊണ്ടാണെന്നും നവ്യ ചോദിച്ചു. നവ്യ വലുതായപ്പോൾ അവളുടെ വളർത്തു മാതാപിതാക്കൾ അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു.

അമ്മ കേരളത്തിൽ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ നവ്യ കുറച്ച് ദിവസത്തേക്ക് കേരളം സന്ദർശിച്ചു. ഓർഫനേജിലെ കന്യാസ്ത്രീക്കൊപ്പം കുറച്ച് ദിവസം ചെലവഴിച്ചു. ആ കന്യാസ്ത്രീ കഴിഞ്ഞവർഷം മരിച്ചു. പക്ഷേ, ആ കേരള സന്ദർശനത്തിലും അമ്മയെ കണ്ടെത്താൻ നവ്യയ്ക്ക് കഴിഞ്ഞില്ല. തന്റെ പെറ്റമ്മയ്ക്ക് ഇപ്പോൾ 55 വയസ് ഉണ്ടാകുമെന്നാണ് നവ്യ പറയുന്നത്.

Read Also  പുതിയ തലമുറ ഐഫോണ്‍ 12, 12മിനി , ഐഫോൺ 12 പ്രോ,പ്രോ മാക്സ് പുറത്തിറങ്ങി