ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ പ്രവർത്തനം ആരംഭിച്ചു

സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ പ്രവർത്തനം ആരംഭിച്ചു. 18 സ്‌ക്രീനുകളുമായി ‘മുവി സിനിമാസ്’ ദമ്മാമിലെ ദഹ്‌റാനിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഹ്‌റാന്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ ജാസിം അല്‍ജാസിം ഉദ്‌ഘാടനം നിർവഹിച്ചു .ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രമായ ‘ആന്റിബെല്ലം’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു..

മൂവീ സിനിമാസിന്റെ 10-ാമത്തെ ശാഖയാണ് പുതുതായി ദഹ്‌റാനില്‍ ആരംഭിച്ചിരിക്കുന്നത്. 2,368 സീറ്റുകളാണുള്ളത്. ജൂനിയര്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിവക്ക് പുറമേ മുവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്സ്, ഒനിക്സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ജൂബൈല്‍, അല്‍അഹ്‌സ, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് മുമ്പ് തിയേറ്ററുകള്‍ തുറന്നത്.
Read Also  ഗ്ലാമർ ഫോട്ടോ പങ്കുവച്ച് പ്രശസ്ത നടി അനശ്വര രാജൻ;ഓൺലൈൻ സദാചാര ആങ്ങളമാരേ….ഇത് നിങ്ങൾക്കുള്ള എന്റെ ശക്തമായ മറുപടി