പുത്തൻ ​ഗെറ്റപ്പിൽ മഞ്ജു പിള്ള,കൂടുതൽ മെലിഞ്ഞ്, ചിത്രങ്ങൾ വൈറൽ !

മഞ്ജുവിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടി തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞയിൽ സുന്ദരിയായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള കുർത്തക്കൊപ്പം അധികം ആഭരണങ്ങളൊന്നും നടി ഉപയോഗിച്ചിട്ടില്ല. ലൂസ് ഹെയറിൽ അതി സുന്ദരിയായിട്ടുള്ള നടിയുടെ ചിത്രങ്ങൾ വൈറലാണ്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആരാധകർ മാത്രമല്ല സഹപ്രവർത്തകരും നടിയുടെ പുതിയ ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും തടി കുറച്ചത് എങ്ങനെയാണെന്നാണ് പലരും മഞ്ജുവിനോട് ചോദിച്ചിരിക്കുന്നത്.

കൊവിഡ് കാലത്ത് മഞ്ജു ആരംഭിച്ച പിള്ളാസ് ഫാമിന് പ്രേക്ഷകരുടെ ഇടയിൽ വലിയ താൽപര്യമാണ് ഉള്ളത്. ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് കൃഷി എന്നിവയുടെ കൃഷിയും കൃഷിയും ഇവിടെയുണ്ട്. പോത്തു വളർത്തലിനും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്.

Read Also  ന്യൂസീലൻഡിൽ മലയാളി മന്ത്രി; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി കൊച്ചി സ്വദേശിനി