വീണ്ടും ഞെട്ടിച്ച് നടി കരീന; താരം അണിഞ്ഞ ചെരുപ്പിന്റെ വില കേട്ട് നെഞ്ചത്ത് കൈവെച്ച് ജനങ്ങൾ

സിനിമാ താരങ്ങളുടെ വാഹനങ്ങളും വാച്ചും മൊബൈല്‍ ഫോണും ഷര്‍ട്ടും വരെ ആരാധകര്‍ക്ക് ആവേശവും കൗതുകവുമാണ്. ഇതിന്റേ വിലയും മേന്‍മകളും കണ്ടെത്തി സമൂഹ മാധ്യമങ്ങളില്‍ കുറിക്കുക എന്നതും ഇപ്പോള്‍ പതിവാണ്. ബോളിവുഡില്‍ ഇപ്പോള്‍ താരം കരീനയുടെ ഒരു ചെരുപ്പാണ്. സോഷ്യൽ മീഡിയയിൽ സം​ഗതി വൈറലായി ..

കരീനയുടെവീട്ടില്‍ നടത്തിയ ഹാലോവീന്‍ പാര്‍ട്ടിയിലാണ് വ്യത്യസ്തമായ ഈ ചെരിപ്പ് കരീന ധരിച്ചത്. ശ്രുതി സാഞ്ചെട്ടി ഡിസൈന്‍ ചെയ്ത ഗ്രേ നിറത്തിലുള്ള ഡ്രസ്സായിരുന്നു താരത്തിന്റ വേഷം. എന്നാല്‍ താരത്തിന്റെ ചെരിപ്പിലാണ് ആദ്യ നോട്ടത്തില്‍ തന്നെ ശ്രദ്ധ പതിയുക. ആരാധകർ ഇരുകയ്യും നീട്ടിയാണ് താരത്തിന്റെ വേഷവിധാനം ഏറ്റെടുത്തത്.

 

പ്രശസ്ത ഇറ്റാലിയന്‍ ആഡംബര ബ്രാന്‍‍ഡ് ബോറ്റേഗ വെനറ്റയില്‍ നിന്നുള്ള ചെരിപ്പാണിതെന്ന് ആരാധകര്‍ കണ്ടെത്തി. ചതുരാകൃതിയിലുള്ള ചെരിപ്പ് ഇളം മഞ്ഞ നിറത്തിലാണിത്. വെനേറ്റയുടെ ഐകോണിക് ബ്രെയ്ഡ് ഡിസൈലുള്ള ചെരിപ്പ് കാഴ്ചയില്‍ തീര്‍ത്തും വ്യത്യസ്തമാണ്. 1430 അമേരിക്കന്‍ ഡോളര്‍ (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1,06,600) ആണ് ചെരുപ്പിന്റെ വില.