ഇന്ത്യക്കിത് അഭിമാന നിമിഷം; നേവിയുടെ യുദ്ധവിമാനം പറത്താൻ മൂന്ന് വനിതകൾ

രാജ്യത്തിന് അഭിമാനമായി മൂന്ന് വനിതകൾ. നാവികസേനയുടെ യുദ്ധവിമാനങ്ങൾ പറത്താൻ ഇനി വനിത പൈലറ്റുമാരും. നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി മൂന്നുപേർ വിജയകരമായി പരിശീലനം പൂർത്തിയാക്കി. ബിഹാർ സ്വദേശിനി ശിവാംഗി, ഉത്തർപ്രദേശ് സ്വദേശിനി ശുഭാംഗി സ്വരൂപ്, ഡൽഹി സ്വദേശിനി ദിവ്യ ശർമ്മ എന്നിവരാണ് നേവിയുടെ ഡോർണിയർ വിമാനത്തിലെ പരിശീലനം പൂർത്തിയാക്കിയ വനിതാ പൈലറ്റുമാർ. ഇതോടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് നേവിയുടെ യുദ്ധവിമാനം പറത്താൻ വനിതകളെ നിയോഗിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് മൂവരും പൈലറ്റുമാരായി യോഗ്യത നേടിയത്. ഇപ്പോഴിതാ തനിച്ച് വിമാനം പറത്തുന്നതിനുള്ള യോഗ്യതയും കരസ്ഥമാക്കി കഴിഞ്ഞു ഈ പെൺപുലികൾ. ഡോർണിയർ ഓപ്പറേഷണൽ ഫ്‌ളൈയിങ് ട്രെയിനിങ് കോഴ്‌സാണ് ഇപ്പോൾ മൂവരും വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

ആറുപേർ അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം ഡോർണിയർ ഓപ്പറേഷണൽ ഫ്‌ളൈയിങ് ട്രെയിനിങ് കോഴ്‌സ് പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽവെച്ച് റിയർ അഡ്മിറൽ ആന്റണി ജോർജാണ് ആറംഗ ടീമിന് പുരസ്കാരം നൽകിയത്.

Read Also  നഗ്നരായി നാടുചുറ്റി ദമ്പതികള്‍, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നേക്കഡ് വാണ്ടറിങ്‌സ്