നിലമ്പൂരിലെ ക്രിക്കറ്റ് ആവേശം പോസ്റ്റ് ചെയ്ത് ഐ സി സി

മൺസൂണിൽ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലെ മഡ് ഫുട്ബോളും സെവൻസ് ഗ്രൗണ്ടുകളിൽ നിന്നുള്ള പന്തുകളിയാവേശവും മലപ്പുറത്തെ കളിമൈതനങ്ങളിൽ നിന്നുള്ള സാധാരണക്കാഴ്ചകളിലൊന്നാണ്. എന്നാൽ മഴ നനഞ്ഞുള്ള മലപ്പുറത്തെ ക്രിക്കറ്റ് കളിയാവേശം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കിട്ടിരിക്കുകയാണ് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ സി സി).

നനഞ്ഞ പന്ത്കൊണ്ട് പരിശീലിക്കുന്നത് നിങ്ങളെ നല്ലൊരു ക്രിക്കറ്ററാക്കും എന്ന അടിക്കുറിപ്പോടെയാണ് ഐ സി സി ചിത്രം പങ്കുവെച്ചത്. കരുളായി ചെറുപുഴ പള്ളിക്ക് സമീപത്തെ മഴയത്ത് വെള്ളം കെട്ടി നിൽക്കുന്ന മൈതാനത്തെ ക്രിക്കറ്റ് കളിയാണ് ചിത്രത്തിൽ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ജസ്റ്റിൻ ലൂക്കോസ് പകർത്തിയ ചിത്രത്തിന് നിരവധി മലയാളികൾ കമന്റുമായി എത്തുന്നുണ്ട്..

Facebook Post  ⇓⇓⇓

[visual-link-preview encoded=”eyJ0eXBlIjoiZXh0ZXJuYWwiLCJwb3N0IjowLCJwb3N0X2xhYmVsIjoiIiwidXJsIjoiaHR0cHM6Ly93d3cuZmFjZWJvb2suY29tL2ljYy9waG90b3MvMzg2NTA0MDkwNjg0ODMxMCIsImltYWdlX2lkIjotMSwiaW1hZ2VfdXJsIjoiaHR0cHM6Ly9zY29udGVudC54eC5mYmNkbi5uZXQvdi90MS4wLTkvMTIxNjQ2ODkyXzM4NjUwNDA5MTAxODE2NDNfNjUwNDIyNDA1Mzc2Njg1MDExN19vLmpwZz9fbmNfY2F0PTEwOSZfbmNfc2lkPTJkNWQ0MSZfbmNfb2hjPTY4VUcxRzFnTUxZQVg5VV9zdk4mX25jX2h0PXNjb250ZW50Lnh4Jm9oPWU0NTIxYmIyNDhhNTM5ZmI2NzljNjczZTA1NzNlYzcyJm9lPTVGQUZENEQ5IiwidGl0bGUiOiJJQ0MgLSBJbnRlcm5hdGlvbmFsIENyaWNrZXQgQ291bmNpbCIsInN1bW1hcnkiOiJUaGV5IHNheSBwcmFjdGlzaW5nIHdpdGggYSB3ZXQgYmFsbCBtYWtlcyB5b3UgYSBiZXR0ZXIgY3JpY2tldGVyIPCfpLcg8J+TjSBOaWxhbWJ1ciwgS2VyYWxhLCBJbmRpYSDwn5O4IEp1c3RpbiBMdWtvc2UiLCJ0ZW1wbGF0ZSI6InNpbXBsZSJ9″]

Read Also  100 കോടിയോളം മുടക്കി; സ്വപ്നവീട് സ്വന്തമാക്കി ഹൃതിക് റോഷൻ