ഗോൾ പോസ്റ്റിന് വല ഉണ്ടായത് എങ്ങനെയാണ്?

ഫുട്ബോൾ കോർട്ടിലെ ഗോൾ പോസ്റ്റിനു പുറകിൽ ഒരു വല കെട്ടിയിട്ടുള്ളത് നമ്മൾ കണ്ടിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ഇത്തരം വലകൾ ഉണ്ടായിരുന്നില്ല. ഈ വല കെട്ടാൻ ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞതേയുള്ളൂ. അതിനുപിന്നിൽ ഒരു കാരണവുമുണ്ടായിരുന്നു.

1888-ൽ ഇംഗ്ലണ്ടിലെ ലിവർപൂളിലാണ് സംഭവം. വാശിയേറിയ ഒരു ഫുട്ബോൾ മത്സരം നടക്കുകയാണ്. മത്സരത്തിനിടയിൽ ടീമുകൾ തമ്മിൽ അതിഭയങ്കരമായ തർക്കമുണ്ടായി. ഒരു ടീം അടിച്ച ഗോളുകളുടെ കാര്യത്തിലാണ് തർക്കം. ഗോൾപോസ്റ്റിൽ മുട്ടി പാഞ്ഞു പോയ പന്ത് അകത്തു കൂടിയതാണോ പുറത്തുകൂടി ആണോ പോയത് എന്നതായിരുന്നു സംശയം. അതിവേഗത്തിൽ പാഞ്ഞു പോയ പന്ത് ഗോൾ ആണോ എന്ന് തറപ്പിച്ചു പറയുക അസാധ്യമായിരുന്നു.

ഇന്നത്തെപ്പോലെ വീഡിയോ ക്യാമറയിലെ റിപ്ലേ ഒന്നും അക്കാലത്തു ഇല്ല എന്ന് ഓർക്കണം.മത്സരം കണ്ടുകൊണ്ടിരുന്ന ജോൺ ബ്രോഡി എന്ന എൻജിനീയർക്ക് ഇതിനൊരു പരിഹാരം കണ്ടുപിടിക്കണം എന്ന് തോന്നി. അദ്ദേഹമാണ് ഗോൾപോസ്റ്റിനു പിന്നിലൊരു വല കെട്ടിയയാൽ പ്രശ്നം പരിഹരിക്കാം എന്ന ആശയം ഫുട്ബോൾ അധികൃതർക്ക് മുന്നിൽ വച്ചത്. 1890 ജനുവരി ഒന്നിന് ലങ്കാഷെയർ എന്ന സ്ഥലത്ത് വെച്ച് നടന്ന ഒരു ഫുട്ബോൾ മത്സരത്തിൽ ഈ ആശയം ആദ്യമായി പരീക്ഷിച്ചുനോക്കി. അന്നുമുതൽ ഗോൾ പോസ്റ്റിനു പിന്നിൽ വല സ്ഥിരമായി..

Read Also  ഇൻഡിഗോ വിമാനത്തിൽ ഒരു സുഖപ്രസവം