എസ്‌ഐ-ആയി ആന്റണി പെരുമ്പാവൂര്‍;ദൃശ്യം-2

തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

രണ്ടാംഭാഗത്തിലെ കഥയും കഥാപാത്രങ്ങളേയും കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്കുള്ള താല്‍പര്യവും ചെറുതല്ല. ഇപ്പോാഴിതാ ദൃശ്യം 2-ല്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റേത് പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് ചില സൂചനകള്‍ പുറത്തുവരുന്നു. ആന്റണി എന്ന കഥാപാത്രത്തിലൂടെ ദൃശ്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്ഥലം മാറിയെത്തിയ പൊലീസുകാരനായിരുന്നു ആന്റണി ആദ്യഭാഗത്ത്. എന്നാല്‍ എന്നാല്‍ ദൃശ്യം 2-ല്‍ എസ്‌ഐ ആയാണ് അതിഥിവേഷത്തില്‍ ആന്റണി പെരുമ്പാവൂരെത്തുന്നതെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read Also  മുരളീധരനായി വിജയ് സേതുപതി; ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ദൃശ്യത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തുണ്ടെന്നാണ് സൂചന. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്.

വലിയൊരു ദുരന്തത്തില്‍ നിന്നും തന്റെ കുടുംബത്തെ രക്ഷിച്ച ജോര്‍ജുകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്ത്. സസ്‌പെന്‍സുകളും ട്വിസ്റ്റുകളും നിറയുന്നതാണ് രണ്ടാം ഭാഗമെന്നും ജീത്തു ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ തിരക്കഥയ്ക്ക് ചില മാറ്റങ്ങള്‍ വരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.