ആനയെ ഓടിക്കുന്ന പൂച്ച; വൈറൽ വീഡിയോ

വലിയ ഗുണപാഠങ്ങൾ ഒന്നും നൽകാൻ ഇല്ലെങ്കിലും ചിലപ്പോൾ ചില വീഡിയോകൾ പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ കാഴ്ചക്കാരെ പിടിച്ചിരുത്തുന്നത്. ഇപ്പോഴിതാ കാഴ്ചയിലും വലുപ്പത്തിലുമൊന്നുമല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് ഓർമിക്കുകയാണ് ഒരു വീഡിയോ. ആനയെ വിരട്ടിയോടിക്കുന്ന പൂച്ചയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കൗതുകം നിറയ്ക്കുന്നത്.

തായ്‌ലൻഡിൽ നിന്നുമുള്ള ദൃശ്യങ്ങളിൽ പൂച്ചയേക്കാൾ നൂറിരട്ടി വലിപ്പമുള്ള ആനയേയാണ് കാണുന്നത്. പൂന്തോട്ടത്തിലേക്ക് ഭക്ഷണം അന്വേഷിച്ച് വരുന്ന ആനയേയാണ് ദൃശ്യങ്ങളിൽ കാണുന്നത്. പൂന്തോട്ടത്തിലെ ചെടികളും മരങ്ങളുമൊക്കെ നശിപ്പിക്കുന്ന ആനയെ ആ വീട്ടിലെ തന്നെ പൂച്ചയാണ് വിരട്ടിയോടിക്കുന്നത്. ആനയുടെ മുന്നിൽ സധൈര്യം നിൽക്കുന്ന സിംബ പൂച്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Read Also  വിജയ് സേതുപതി മലയാളത്തിൽ രണ്ടാമത്തെ ചിത്രം-നായികയായി നിത്യ മേനോൻ

അതേസമയം വീടിന്റെ പരിസരത്തേക്ക് മറ്റൊരു മൃഗങ്ങളെയും പ്രവേശിക്കാൻ സിംബ അനുവദിക്കില്ലായെന്നും തങ്ങൾക്ക് മികച്ച സംരക്ഷണമാണ് ഈ പൂച്ച നൽകാറുള്ളതെന്നും വീട്ടുടമസ്ഥൻ പറഞ്ഞു.